കൊവിഡ് വ്യാപന സംശയത്തെതുടര്‍ന്ന് കെയ്‌സോംഗ് നഗരം പൂര്‍ണ്ണമായി അടച്ചിട്ട് കിം ജോങ് ഉന്‍
വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാൾ കഴിഞ്ഞയാഴ്ച അനധികൃതമായി അതിർത്തി കടന്നതാണെന്ന് കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി അറിയിച്ചു.